മെഗാ ഫയൽ അദാലത്ത്

മണ്ണാർക്കാട്: നഗരസഭയിൽ സംഘടിപ്പിക്കുന്നു. പല കാരണങ്ങളാൽ തീർപ്പാക്കാതെ കിടക്കുന്ന ഫയലുകൾ തീർക്കാനായി മേയ് 10 മുതലാണ് അദാലത്ത്. ഫയലുകൾ സംബന്ധിച്ച് പരാതിയുള്ളവർ മുമ്പ് നൽകിയ അപേക്ഷകളുടെ കൈപ്പറ്റി രസീത് സഹിതം മേയ്​ 10ന്​ മുമ്പ്​ നഗരസഭയിൽ അപേക്ഷ സമർപ്പിക്കണം. നഗരസഭ ഭരണസമിതി അധികാരം ഏറ്റെടുത്ത സമയത്ത് നൽകിയ വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കുമെന്നത്. കോവിഡ് മഹാമാരിയുടെയും ഉദ്യോഗസ്ഥരുടെ കുറവുകൊണ്ടും നടത്താൻ സാധിച്ചിരുന്നില്ല. നിലവിൽ പ്രശ്നങ്ങളെല്ലാം ഒരുവിധം പരിഹരിക്കപ്പട്ട സാഹചര്യത്തിലാണ് ഫയൽ അദാലത്ത് നടത്താൻ തീരുമാനിച്ചതെന്ന് നഗരസഭ ചെയർമാൻ ഫായിദ ബഷീർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.