പാലക്കാട്: മലമ്പുഴ ആശ്രമം സ്കൂളില്‍ 2022-23 അധ്യായനവര്‍ഷത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ ഹയര്‍ സെക്കൻഡറി, ഹൈസ്കൂള്‍, എല്‍.പി, സ്പെഷല്‍ ടീച്ചര്‍ വിഭാഗങ്ങളില്‍ വിവിധ തസ്തികകളില്‍ അധ്യാപക നിയമനം നടത്തുന്നു. ഉദ്യോഗാർഥികള്‍ വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷ, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രവത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം 30ന് വൈകീട്ട് നാലിനകം പാലക്കാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന പട്ടികവര്‍ഗ വികസന ഓഫിസില്‍ നല്‍കണം. താമസിച്ച് പഠിപ്പിക്കാൻ താൽപര്യമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്ന് പട്ടികവര്‍ഗ വികസന ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 0491 2505383.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.