ഗെസ്റ്റ് അധ്യാപക നിയമനം

പാലക്കാട്: തൃത്താല ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ 2022-2023 അധ്യയന വര്‍ഷത്തേക്ക് കമ്പ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ് വിഷയങ്ങളില്‍ ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള യോഗ്യത ഉള്ളവരും കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തവരുമായ ഉദ്യോഗാർഥികള്‍ വിശദമായ ബയോ​ഡേറ്റയും വയസ്സ്, പ്രവൃത്തിപരിചയം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളജില്‍ നേരിട്ട് ഹാജരാകണം. കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ 25ന് രാവിലെ 9.30നും സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തില്‍ ഉച്ചക്ക് ഒന്നിനും അഭിമുഖം നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.