വണ്ടൂർ: താമരശ്ശേരി ചുരത്തിൽ പറക്കല്ല് ഉരുണ്ടുവീണുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വണ്ടൂർ സ്വദേശിയായ യുവാവ് മരിച്ചു. കാപ്പിച്ചാൽ സ്വദേശി എലമ്പ്ര സുരേഷ് ബാബുവിൻെറ മകൻ അഭിനവ് (20) ആണ് മരിച്ചത്. കൂട്ടുകാരുമൊത്ത് ബൈക്കിൽ വയനാട് പോവുന്നതിനിടെ ശനിയാഴ്ച ഉച്ചക്കു ശേഷം മൂന്നു മണിയോടെയാണ് ദുരന്തം. മലമുകളിൽനിന്ന് ഉരുണ്ടെത്തിയ പാറക്കല്ല് റോഡിൽ വീണ് ഉരുണ്ട് ബൈക്കിൽ ഇടിക്കുകയായിരുന്നു. കല്ലിടിച്ച് തെറിച്ചുവീണാണ് അപകടം. അഭിനവിൻെറ കൂടെ ഉണ്ടായിരുന്ന അയൽവാസിയായ നെല്ലിക്കോടൻ അനീഷിനും (26) ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്ന് ബൈക്കുകളിലായി വയനാട്ടിലേക്ക് പുറപ്പെട്ട ആറംഗ സംഘത്തിൻെറ ഒരു ബൈക്കാണ് അപകടത്തിൽപെട്ടത്. ശ്യാമളയാണ് മരിച്ച അഭിനവിൻെറ മാതാവ്. സഹോദരങ്ങൾ: ഐശ്വര്യ, അഭിജിത്ത്. സംസ്കാര ചടങ്ങുകൾ പോസ്റ്റ്മോർട്ടത്തിനു ശേഷം ഞായറാഴ്ച വണ്ടൂർ യത്തീംഖാനക്കു സമീപത്തെ തണ്ടുപാറക്കൽ കുടുംബശ്മശാനത്തിൽ നടക്കും. ചിത്രം കൂടെ mpd wdr deth Thamarasery Apakadam Abinav(20)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.