സംസ്ഥാനത്ത് കലാപം സൃഷ്ടിക്കാൻ ആർ.എസ്.എസിൻറെ ആസൂത്രിത നീക്കം- വെൽഫെയർ പാർട്ടി

സംസ്ഥാനത്ത് കലാപം സൃഷ്ടിക്കാൻ ആർ.എസ്.എസിന്‍റെ ആസൂത്രിത നീക്കം -വെൽഫെയർ പാർട്ടി പാലക്കാട്: എലപ്പുള്ളിയിൽ എസ്.ഡി.പി.ഐ പ്രവർത്തകനായ സുബൈറിനെ ആസൂത്രിതമായി എത്തിയ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത് കേരളത്തെ കലാപ ഭൂമിയാക്കാനുള്ള ബിജെ.പി - ആർ.എസ്.എസ് ഗൂഡ നീക്കങ്ങളുടെ ഭാഗമാണെന്ന് വെൽഫെയർ പാർട്ടി പാലക്കാട് ജില്ല പ്രസിഡന്‍റ്​ പി.എസ്. അബു ഫൈസൽ ആരോപിച്ചു. റമദാൻ മാസവും വെള്ളിയാഴ്ചയും അക്രമികൾ തെരഞ്ഞെടുത്തത് ബോധപൂർവമാണ്. ഈ നീക്കങ്ങളെ മതേതര സമൂഹം തിരിച്ചറിയണം. സംഘ്പരിവാർ പ്രതികളായി വരുന്ന സംഭവങ്ങളിൽ സ്ഥിരമായി സംഭവിക്കാറുള്ള പൊലീസ് വീഴ്ച ഇവിടെ ആവർത്തിക്കാൻ പാടില്ല. അക്രമികളെയും ഗൂഢാലോചകരെയും എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.