ഒറ്റപ്പാലത്തെ കാർഷിക വിപണകേന്ദ്രം ഇരുചക്ര വാഹന പാർക്കിങ് കേന്ദ്രം ഒറ്റപ്പാലം: കർഷകർക്ക് ആശ്രയമാകേണ്ട ഒറ്റപ്പാലത്തെ കാർഷിക വിപണന കേന്ദ്രം നോക്കുകുത്തി. വിപണികളില്ലാതെ ഉൽപന്നങ്ങളുമായി കർഷകർ നെട്ടോട്ടമോടുമ്പോൾ നഗരസഭ ബസ് സ്റ്റാൻഡ് പരിസരത്ത് നിർമിച്ച വിപണന കേന്ദ്രം ഇരുചക്ര വാഹനങ്ങളുടെ സ്ഥിരം പാർക്കിങ് കേന്ദ്രമാവുകയാണ്. രണ്ടുലക്ഷം രൂപ ചെലവിട്ട് നിർമിച്ച കേന്ദ്രത്തിൽ വിഷുക്കാലത്ത് പോലും കാർഷിക ഉൽപന്ന വിൽപനക്ക് അവസരമുണ്ടായിട്ടില്ല. കാർഷിക കൂട്ടായ്മ നേതൃത്വത്തിൽ ഇക്കുറി നഗരസഭ ഓപൺ ഓഡിറ്റോറിയത്തിലാണ് ചന്ത പ്രവർത്തിക്കുന്നത്. ഇടനിലക്കാരില്ലാതെ മാന്യമായ വിലക്ക് ഉൽപന്നങ്ങൾ കർഷകരിൽനിന്നും ആവശ്യക്കാർക്ക് വാങ്ങാനും വിൽക്കാനും കഴിയും വിധത്തിലുള്ള ചന്തയെന്ന ലക്ഷ്യത്തോടെയാണ് വിപണന കേന്ദ്രം നിർമിച്ചത്. കോവിഡ് കാലത്ത് ഓപൺ ഓഡിറ്റോറിയത്തിൽ ആരംഭിച്ച താൽക്കാലിക കാർഷിക ചന്തയാണ് സ്ഥിരം ചന്തയെന്ന സംവിധാനത്തിന് അടിത്തറയിട്ടത്. ഇടനിലക്കാരില്ലാതെ കർഷകർക്ക് ഉൽപന്നങ്ങൾ വിൽക്കാനും ആവശ്യക്കാർക്ക് വാങ്ങാനും കഴിയുമെന്ന് താൽക്കാലിക ചന്ത തെളിയിച്ചതാണ്. നഗരസഭ ബസ് സ്റ്റാൻഡിന്‍റെ തെക്കുഭാഗത്തെ ഒഴിഞ്ഞ സ്ഥലം വാഹനങ്ങളിലെത്തി ഉൽപന്നങ്ങൾ വാങ്ങുന്നതിനും അനുയോജ്യമാണ്. കർഷകരെ ഏകോപിപ്പിക്കാൻ അധികൃതർക്ക് കഴിയാത്തതാണ് വിപണന കേന്ദ്രത്തിന്‍റെ ഇന്നത്തെ അവസ്ഥക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു. pew_otp_ 3 ഒറ്റപ്പാലം നഗരസഭ ബസ് സ്റ്റാൻഡിന് സമീപം നിർമിച്ച കാർഷിക വിപണകേന്ദ്രം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.