കൂറ്റനാട്: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. നാഗലശ്ശേരി വില്ലേജിൽ കൂറ്റനാട് തെക്കിനിയത്ത് വീട്ടില്‍ ഷോണ്‍ വര്‍ഗീസിനെയാണ് (22) 1.68ഗ്രാം മരുന്നുമായി തൃത്താല എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എന്‍. നൗഫലും സംഘവും അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടർന്ന് ആമകാവ് സി.കെ നഗർ ഭാഗത്ത് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഇയാള്‍ കുടുങ്ങിയത്. പ്രദേശത്ത് മയക്കുമരുന്ന് ചില്ലറ കച്ചവടം സംബന്ധിച്ച പരാതിയിൽ എക്സൈസ് ഷാഡോ ടീമിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതി. കേസുമായി ബന്ധപ്പെട്ട് തുടരന്വേഷണം നടക്കുമെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ അറിയിച്ചു. പ്രിവന്റിവ് ഓഫിസർ കെ.ജെ. ഓസ്റ്റിന്‍, സിവില്‍ എക്സൈസ് ഓഫിസർമാരായ വി.പി. മഹേഷ്, ആര്‍. വിനു എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. P3 ank(ഷോണ്‍) (അറസ്റ്റിലായ പ്രതി)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.