കുഴൽമന്ദം: കൊലപാതക കേസിൽ ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബ വഴക്കിനിടെ അടിപിടിയിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ പല്ലഞ്ചാത്തന്നൂർ കൂത്തുപറമ്പ് സ്വദേശി ശിവദാസൻ (58) മരിച്ച കേസിലെ പ്രതിയായ പാർഥസാരഥിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിനുശേഷം പ്രതി തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിലായി ഒളിവിൽ കഴിഞ്ഞുവരുകയായിരുന്നു. കേസ് അന്വേഷിക്കുന്ന സി.ഐ രജീഷിന്‍റെ നേതൃത്വത്തിൽ എസ്.ഐ ഹർഷാദ്, എ.എസ്.ഐ രജിത, എസ്.സി.പി.ഒ ബ്ലസ്സെൻ, സി.പി.ഒമാരായ രാജേഷ് കുമാർ, ബവീഷ്, നിഷാന്ത് എന്നിവരാണ് അനേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പാലക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.