അക്ഷരകീർത്തി പുരസ്കാരം ആഷാ മേനോന്

പാലക്കാട്​: അക്ഷരനഗർ റസിഡൻസ് വെൽഫെയർ സൊസൈറ്റിയുടെ ഏഴാമത് അക്ഷരകീർത്തി പുരസ്കാരം എഴുത്തുകാരൻ ആഷാ മേനോന്​ സമ്മാനിക്കുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പുരസ്കാരദാന സമ്മേളനവും കലാസന്ധ്യയും ഏപ്രിൽ ഒമ്പതിന് വൈകീട്ട് ആറിന് നടക്കും. മണ്ണൂർ രാജകുമാരനുണ്ണി ഉദ്ഘാടനം ചെയ്യും. കെ. ഭാനുണ്ണി അധ്യക്ഷനാവും. സാഹിത്യകാരൻ മുണ്ടൂർ സേതുമാധവൻ മുഖ്യ പ്രഭാഷണം നടത്തും. ഡോ. പി. മുരളി പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തും. മോഹൻദാസ് ശ്രീകൃഷ്ണപുരം, കെ.എൻ. വാസുദേവൻ, ഹരിദാസ് പാലാട്ട്, കെ. രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിക്കും. അക്ഷരനഗർ റസിഡൻസ് വെൽഫെയർ സൊസൈറ്റി സെക്രട്ടറി കെ.എൻ. വാസുദേവൻ, പ്രസിഡന്‍റ്​ കെ. ഭാനുണ്ണി, ട്രഷറർ വി. കൃഷ്ണകുമാർ, ആർട്സ് ആൻഡ്​​ സ്പോർട്സ് ക്ലബ് സെക്രട്ടറി ഹരിദാസ് പാലാട്ട് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.