കോട്ടക്കൽ: കോട്ടക്കൽ ആര്യവൈദ്യശാലയുടെ അർബുദ ഗവേഷണങ്ങൾക്ക് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ അംഗീകാരം. ആര്യവൈദ്യശാലയുടെ ചാരിറ്റബിൾ ആശുപത്രിയിൽ പ്രവർത്തിക്കുന്ന കാൻസർ ക്ലിനിക്കിൽ ഉപയോഗിക്കുന്ന തെരഞ്ഞെടുത്ത മരുന്നുകളെ ശാസ്ത്രീയമായി പഠനവിധേയമാക്കാനുള്ള പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്. ക്ലിനിക്കൽ റിസർച്ച് ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. പി.ആർ. രമേശ്, ആര്യവൈദ്യശാല ഔഷധസസ്യഗവേഷണകേന്ദ്രത്തിലെ സീനിയർ സയന്റിസ്റ്റ് ഡോ. സി.ടി. സുലൈമാൻ, ക്ലിനിക്കൽ റിസർച്ച് സീനിയർ ഫിസിഷ്യൻ ഡോ. കെ. മഹേഷ്, കാൻസർ ക്ലിനിക്കിലെ സീനിയർ ഫിസിഷ്യൻ ഡോ. എം. പ്രവീൺ, പ്രോജക്റ്റ് ഡെവലപ്മെന്റ് വിഭാഗം മേധാവി ഡോ. ഇ.എം. ആനന്ദൻ എന്നിവരുടെ നേതൃത്വത്തിലാണ് പഠനം നടത്തുന്നത്. പുതുതായി ആരംഭിക്കുന്ന ഈ പ്രൊജക്റ്റിലേക്കുള്ള മെഡിക്കൽ കൺസൾട്ടന്റ്, ജൂനിയർ റിസർച്ച് ഫെല്ലോ, ടെക്നിക്കൽ അസിസ്റ്റന്റ് എന്നീ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്കും അപേക്ഷാഫോമിനും www.aryavaidyasala.com, www.cmpr-avs.in സന്ദർശിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഏപ്രിൽ 28.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.