പാലക്കാട്: ഒമ്പതുവയസ്സുള്ള കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ പ്രതിക്ക് കഠിനതടവും പിഴയും ശിക്ഷ. കഞ്ചിക്കോട് ചുള്ളിമട അബ്ദുല്ലക്കാണ് (49) പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി വിവിധ വകുപ്പുകളിലായി എട്ടുവർഷം കഠിനതടവും 20,000രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴ അടക്കാത്ത പക്ഷം ആറുമാസം അധിക തടവ് അനുഭവിക്കണം. പിഴ തുക ഇരക്ക് നൽകണം. ശിക്ഷ ഒന്നിച്ച് അഞ്ചുവർഷം അനുഭവിച്ചാൽ മതി. 2020 മേയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാളയാർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് അന്നത്തെ എസ്.ഐമാരായ മനോജ് കെ. ഗോപി, എ.ഒ. ഷാജി, എ. ഹരിദാസൻ എന്നിവർ കേസന്വേഷണം പൂർത്തിയാക്കി. പ്രോസിക്യൂഷനായി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ടി. ശോഭന ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.