എസ്.ഡി.പി.ഐ സമ്മേളനം

കുമരനല്ലൂർ: എസ്.ഡി.പി.ഐയിൽ പുതുതായി അംഗത്വമെടുത്തവർക്കുള്ള സ്വീകരണ സമ്മേളനം ബുധനാഴ്ച തൃത്താലയിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പാർട്ടിയിൽ ചേർന്നവർക്കുള്ള സ്വീകരണ റാലി വൈകീട്ട് അഞ്ചിന് മേഴത്തൂരിൽ തുടങ്ങി തൃത്താലയിൽ സമാപിക്കും. സംസ്ഥാന സമിതി അംഗം ശശി പഞ്ചവടി ഉദ്ഘാടനം ചെയ്യും. മലപ്പുറം ജില്ല സെക്രട്ടേറിയറ്റ് അംഗം എ.കെ. അബ്ദുൽ മജീദ് വിഷയാവതരണം നടത്തും. തൃത്താല മണ്ഡലം പ്രസിഡന്റ് ത്വാഹിർ കൂനംമൂച്ചി, വൈസ് പ്രസിഡന്‍റ്​ ബക്കർ ആലൂർ, ഹമീദ് ചാലിപ്പുറം, ഫൈസൽ മേഴത്തൂർ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.