പട്ടാമ്പിയിൽ പ്രാദേശിക നോർക്ക ഓഫിസ് ആരംഭിക്കണം: കേരള പ്രവാസി സംഘം

പട്ടാമ്പി: പ്രവാസി ക്ഷേമ പദ്ധതികൾ ത്വരിതപ്പെടുത്തണമെന്നും നോർക്ക, പ്രവാസി വെൽഫെയർ ബോർഡ് വഴിയുള്ള ക്ഷേമ പദ്ധതികൾ വേഗത്തിൽ ലഭ്യമാക്കുന്നതിന് പട്ടാമ്പിയിൽ പ്രാദേശിക നോർക്ക ഓഫിസ് ആരംഭിക്കണമെന്നും കേരള പ്രവാസി സംഘം പട്ടാമ്പി മുനിസിപ്പല്‍ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം പുരോഗമന കലാസാഹിത്യ സംഘം ജില്ല പ്രസിഡന്റ്‌ ഡോ. സി.പി. ചിത്രഭാനു ഉദ്ഘാടനം ചെയ്തു. പ്രവാസി സംഘം മുനിസിപ്പല്‍ പ്രസിഡന്റ്‌ സുബൈര്‍ പാലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ ആലിക്കല്‍ അബൂബക്കര്‍ പതാക ഉയര്‍ത്തി. പ്രവാസി സംഘം മുനിസിപ്പല്‍ സെക്രട്ടറി എ. ജലീല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ല വൈസ് പ്രസിഡന്റ്‌ ഇ. യാഹു സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സി.പി.എം ഏരിയ കമ്മിറ്റി അംഗം പി. വിജയകുമാര്‍, പട്ടാമ്പി ലോക്കല്‍ സെക്രട്ടറി കെ.സി. ഷാജി, ഷംസു കല്ലുപറമ്പിൽ, അലി മുണ്ടത്ത് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: സുബൈര്‍ പാലത്തിങ്ങല്‍ (പ്രസി.​), ആലിക്കല്‍ അബൂബക്കര്‍, ഖാജ കിഴായൂര്‍ (വൈസ്​ പ്രസി.), എ. ജലീല്‍ (സെക്ര.), പി.പി. മുഹമ്മദ്‌, ഷംസു പരുവക്കടവ് (ജോ. സെക്ര.), അലി മുണ്ടത്ത് (ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.