അന്താരാഷ്ട്ര ചലച്ചിത്രോത്സവം: ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ആരംഭിച്ചു

ഒറ്റപ്പാലം: ആറാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍റെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ആരംഭിച്ചു. കേരള ചലച്ചിത്ര അക്കാദമി, ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റിസ് ഓഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ ഒറ്റപ്പാലം ഡയലോഗ് ഫിലിം സൊസൈറ്റിയാണ് മേള സംഘടിപ്പിക്കുന്നത്. ഏപ്രിൽ ഒന്ന് മുതൽ അഞ്ച് വരെ ഒറ്റപ്പാലം ലക്ഷ്മി തിയറ്ററാണ് ചലച്ചിത്രോത്സവത്തിന് വേദിയാകുക. ഡെലിഗേറ്റ് പാസിന് 500 രൂപയും സ്റ്റുഡന്‍റ്സ് പാസിന് 250 രൂപയുമാണ്, പാസെടുക്കാൻ ആഗ്രഹിക്കുന്നവർ www.dialoguefilmsociety.in വിലാസത്തിൽ ബന്ധപ്പടുക. ഫോൺ: 9447806863, 8281051442, 7356471190.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.