മണ്ണാർക്കാട്: ഐ.എൻ.ടി.യു.സി മണ്ണാർക്കാട് മേഖല സമ്മേളനത്തിന്റെ ഭാഗമായി ഏകതാ റാലിയും അമർ ജവാൻ ജ്യോതി തെളിയിക്കലും നടത്തി. കോടതിപ്പടിയിൽ നിന്നാരംഭിച്ച റാലി നെല്ലിപ്പുഴ പി.ടി. തോമസ് നഗറിൽ സമാപിച്ചു. സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് പി.ആർ. സുരേഷ് അധ്യക്ഷനായി. വീര ജവാന്മാർക്ക് ആദരവായി അമർ ജവാൻ ജ്യോതി ചന്ദ്രശേഖരൻ തെളിയിച്ചു. മനോജ് ചിങ്ങന്നൂർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിമുക്ത ഭടന്മാരെ ചടങ്ങിൽ ആദരിച്ചു. പി. മുരളീധരൻ, ഒ. സജീവ്, സക്കീർ തയ്യിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.