ദേശീയപാതയിലെ പാലങ്ങളുടെ നിർമാണം പൂർത്തിയായില്ല

കല്ലടിക്കോട്: ദേശീയപാത നവീകരണത്തിന്‍റെ ഭാഗമായി ആരംഭിച്ച പ്രധാന പാലങ്ങളുടെ നിർമാണം ഇനിയും പൂർത്തിയായില്ല. പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ മൂന്നുവർഷം മുമ്പ്​ തുടക്കമിട്ട പാലങ്ങളുടെ നിർമാണമാണ് എങ്ങുമെത്താത്തത്. കോവിഡ് കാലനിയന്ത്രണങ്ങളും വിദഗ്​ധ തൊഴിലാളികളുടെ ക്ഷാമവും നല്ലൊരു കാലയളവ് അപഹരിച്ചു. നിയന്ത്രണങ്ങളിൽ ഇളവ് വന്നെങ്കിലും നിർത്തിവെച്ച പ്രവർത്തനങ്ങൾ പലയിടങ്ങളിലും പുനരാരംഭിച്ചതുമില്ല. ചൂരിയോട്, പൊന്നംങ്കോട്, ഇടക്കുർശ്ശി ശിരുവാണി ജങ്​ഷൻ, തുപ്പനാട്, കല്ലടിക്കോട്, പുതുപ്പരിയാരം എന്നിവിടങ്ങളിലാണ് പാലങ്ങളുടെ പണി ആരംഭിച്ചിരുന്നത്. ചൂരിയോട്, പുതുപ്പരിയാരം എന്നിവിടങ്ങളിൽ ഒന്നോ രണ്ടോ തൂണുകൾ മാത്രം നിർമിച്ചു. തുപ്പനാട് പുഴപ്പാലം, കല്ലടിക്കോട് കനാൽ പാലം എന്നിവയുടെ അപ്രോച്ച് റോഡ് ഉൾപ്പെടെയുള്ള അവസാനഘട്ട പ്രവർത്തനങ്ങൾ ഇനിയും ആരംഭിച്ചിട്ടില്ല. പാലം പണി പൂർത്തിയാവാത്തതിനാൽ ചൂരിയോട്, കല്ലടിക്കോട്, പുതുപ്പരിയാരം എന്നിവിടങ്ങളിൽ ദേശീയപാതയിൽ വാഹനത്തിരക്ക് കൂടുമ്പോൾ ഗതാഗത തടസ്സവും അപകടങ്ങളും ഉണ്ടാവുന്നു. KL KD Palam K അവസാന ഘട്ട പ്രവൃത്തികൾ പൂർത്തിയാവാത്ത കല്ലടിക്കോട് കനാൽ പാലം KLKD Churiyode ചൂരിയോട് പാലത്തിലെ രാത്രി കാല ഗതാഗതക്കുരുക്ക്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.