വായ്‌പ വിതരണം

ഒറ്റപ്പാലം: അസംബ്ലി മണ്ഡലത്തിൽ പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ നടപ്പാക്കുന്ന പദ്ധതികളുടെ വായ്‌പ വിതരണവും പുതിയ പദ്ധതികളുടെ പരിചയപ്പെടുത്തലും അമ്പലപ്പാറയിൽ നടന്നു. അഡ്വ. കെ. പ്രേംകുമാർ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ശോഭന പ്രസാദ് അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എമാരായ എം. ഹംസ, കെ.എസ്. സലീഖ, നഗരസഭ അധ്യക്ഷ കെ. ജാനകിദേവി, കെ. സുരേഷ്, സി. ശ്രീലത, ടി. ശശികുമാർ എന്നിവർ സംസാരിച്ചു. പട്ടികജാതി പട്ടിക വർഗ കോർപറേഷൻ മാനേജിങ് ഡയറക്ടർ ഡോ. എം.എ. നാസർ സ്വാഗതവും ജില്ല മാനേജർ ബി. സാജു നന്ദിയും പറഞ്ഞു. pew_otp_2 അമ്പലപ്പാറയിൽ നടന്ന വിവിധ വായ്‌പ പദ്ധതികളുടെ വിതരണം അഡ്വ. കെ. പ്രേംകുമാർ എം.എൽ.എ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.