ആലത്തൂർ: കർഷകരെ ഓൺലൈനിൽ എത്തിക്കുന്ന ഇ-നിറ പദ്ധതിയിൽ മുഴുവൻ കർഷകരും പങ്കാളികളാവണമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. ഭവനങ്ങളിലും കൃഷിയിടങ്ങളിലും ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കുന്ന പദ്ധതി മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. ആലത്തൂർ നിയോജക മണ്ഡലം സമഗ്ര കാർഷിക വികസന പദ്ധതി ഇ- നിറ പദ്ധതി ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. കെ.ഡി. പ്രസേനൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. മുതിർന്ന കർഷകൻ പി.വി. സുബ്രഹ്മണ്യൻ, കർഷക തൊഴിലാളി പാറു അമ്മ എന്നിവരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമാരായ രജനി ബാബു, ടി.കെ. ദേവദാസ്, സി. ലീലാമണി, പഞ്ചായത്ത് പ്രസിഡന്‍റുമാരായ എ. ഷൈനി, എ. പ്രേംകുമാർ, കവിത മാധവൻ, മിനി നാരായണൻ, കെ.എൽ. രമേഷ്, ആർ. ഭാർഗവൻ, ടി. വത്സല, കെ.ടി. ദീപ്തി, എസ്. ലക്ഷ്മിദേവി, പി.എ. ഷീന, ലാലിമ്മ ജോർജ്, സി. ഗിരിജ, എൻ. അമീർ, എസ്. ഗോപി, കെ. സതീഷ് എന്നിവർ സംസാരിച്ചു. മേരി വിജയ സ്വാഗതവും എം.വി. രശ്മി നന്ദിയും പറഞ്ഞു. PEW ALTR Nera ആലത്തൂരിലെ നിറ പദ്ധതിയുടെ ഡിജിറ്റൽ സേവനം ഓൺലൈനായി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.