മലമ്പുഴ കനാലിലൂടെ ഏട്ട് വരെ ജല വിതരണം

പാലക്കാട്​: കർഷകരുടെ ആവശ്യം പരിഗണിച്ച് മലമ്പുഴ ഇടത്-വലത് കര കനാലുകളിലൂടെ മാർച്ച് എട്ട് വരെ നിയന്ത്രിത അളവിൽ ജല വിതരണമുണ്ടാവുമെന്ന് കലക്ടർ മൃൺമയി ജോഷിയുടെ അധ്യക്ഷതയിൽ ചേർന്ന മലമ്പുഴ-പോത്തുണ്ടി മംഗലം-ചേരാമംഗലം ഉപദേശകസമിതി യോഗത്തിൽ തീരുമാനമായി. മംഗലം പദ്ധതി കനാലിൽ അഞ്ച് കിലോമീറ്റർ വരെ മാർച്ച് ഏഴ് മുതൽ അഞ്ച് ദിവസത്തേക്ക് കൂടി ജലവിതരണം ഉണ്ടാവും. പോത്തുണ്ടി, ചേരാമംഗലം ജല വിതരണം ഇനി തുടരേണ്ടതില്ലെന്നും യോഗത്തിൽ തീരുമാനമായി. ഒന്നാം വിള ആരംഭിക്കുന്നതിന് മുന്നോടിയായി ജലവിഭവ, കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം ചേർന്ന് ജല വിതരണ കലണ്ടർ തയാറാക്കാനും സ്ലൂയിസുകളിലെ അറ്റകുറ്റപ്പണി പൂർത്തിയാക്കാനും യോഗം നിർദേശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.