പാലക്കാട്: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ആസാദി കാ അമൃത് മഹോത്സവ് സംഘടിപ്പിക്കുന്നു. ഇതിന്‍റെ ഭാഗമായി ജില്ലയിലെ ക്ഷേത്രങ്ങളിലെ അനുഷ്ഠാന കലയായ കണ്യാര്‍കളിയുമായി എലവഞ്ചേരി കിഴക്കുമുറി ദേശമെത്തുന്നു. ഉത്സവങ്ങളോട് അനുബന്ധിച്ച് ക്ഷേത്രങ്ങളിലും പരിസരങ്ങളിലുമാണ് കണ്യാര്‍കളി നടത്തുന്നത്. കര്‍ണകിയാര്‍ എന്നും അറിയപ്പെടുന്ന കണ്യാര്‍കളി ചിലപ്പതികാരത്തിലെ കണ്ണകിയുമായി ഐതിഹ്യം കെട്ടുപിണഞ്ഞു കിടക്കുന്നു. കോപത്താല്‍ മധുരൈ നഗരം ചുട്ടെരിച്ച കണ്ണകിയെ ശാന്തമാക്കാനായി കെട്ടിയാടപ്പെട്ടതാണെന്നും കരുതപ്പെടുന്നു. നാടോടിനൃത്തത്തിന്റെ താളാത്മകമായ ചാരുതയുമായി ആയോധനകലയുടെ ചടുലമായ ചലനങ്ങളെ ഇത് സമന്വയിപ്പിക്കുന്നു. ചെണ്ട, മദ്ദളം, ചേങ്ങില, കുറുങ്കുഴല്‍, ഇലത്താളം തുടങ്ങിയ വാദ്യോപകരണങ്ങള്‍ ഉപയോഗിക്കുന്നു. മാര്‍ച്ച് നാലിന് പാലക്കാട് ഹോട്ടല്‍ ഇന്ദ്രപ്രസ്ഥയില്‍ വൈകീട്ട് 3.30ന് നടക്കുന്ന പരിപാടി വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. വൈകീട്ട് 4.15 മുതല്‍ പാലക്കാടന്‍ തനത് കലാസാംസ്കാരിക പരിപാടികള്‍ അരങ്ങിലെത്തും. പ്രവേശനം സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.