അലനല്ലൂരിൽ എഫ്.പി.ഒ ഓഫിസ് തുറന്നു അലനല്ലൂർ: അലനല്ലൂർ ആസ്ഥാനമായുള്ള വള്ളുവനാട് ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻ ഓഫിസ് ഉദ്ഘാടനം ചെയ്തു. അലനല്ലൂരിൽ ചൂരക്കാട്ടിൽ ബിൽഡിങ്ങിൽ കാർഷിക ഇൻഫർമേഷൻ സെന്ററായി ഓഫിസ് പ്രവർത്തിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മുള്ളത്ത് ലത ഉദ്ഘാടനം ചെയ്തു. ചെയർമാൻ കാസിം ആലായൻ അധ്യക്ഷത വഹിച്ചു. കർഷക അവാർഡ് ജേതാവ് പി. ഭുവനേശ്വരിയെ ചടങ്ങിൽ ആദരിച്ചു. പട്ടല്ലൂർ ദാമോദരൻ നമ്പൂതിരി മാസ്റ്റർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ. ഹംസ, ജില്ല പഞ്ചായത്ത് അംഗം എം. മെഹർബാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബഷീർ തെക്കൻ, വി. അബ്ദുൽ സലീം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനിത വിത്തനോട്ടിൽ, പി. മുസ്തഫ, എ. ആയിഷാബി, റഷീദ് ആലായൻ, കെ.എ. സുദർശനകുമാർ, കെ. വേണുഗോപാൽ, ടോമി തോമസ്, കെ. രവികുമാർ, കെ. ഹബീബുല്ല അൻസാരി, വി. അജിത് കുമാർ, കെ. ഹരിദാസ് എന്നിവർ സംസാരിച്ചു. സംഘം സെക്രട്ടറി കരിം അലനല്ലൂർ സ്വാഗതവും വൈസ് ചെയർമാൻ യു. അരവിന്ദാക്ഷൻ നന്ദിയും പറഞ്ഞു. ഫോട്ടോ: വള്ളുവനാട് ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻ ഓഫിസ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മുള്ളത്ത് ലത ഉദ്ഘാടനം ചെയ്യുന്നു PEW ALN 2 FPO office
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.