മൗണ്ട് സീന റോഡിന് ശാപമോക്ഷം

മണ്ണൂർ: ജലസേചന വകുപ്പ് പ്രവൃത്തികൾക്കായി വെട്ടിപ്പൊളിച്ച പെരടിക്കുന്ന്-മൗണ്ട് സീന റോഡിന് രണ്ടു വർഷങ്ങൾക്ക് ശേഷം ശാപമോക്ഷം. ജില്ല പഞ്ചായത്ത് ഫണ്ടിൽ 20 ലക്ഷം ചെലവിലാണ് റോഡ് നവീകരിച്ചത്. മണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്. അനിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഒ.വി. സ്വാമിനാഥൻ അധ്യക്ഷനായി. ബ്ലോക്ക്​ അംഗം പി.എസ്. അബ്ദുൾ മുത്തലി, പഞ്ചായത്തംഗങ്ങളായ എം. ഉണ്ണികൃഷ്ണൻ, ഹുസ്സൈൻ ഷെഫീക്, പി.എസ്. സരിത, ടി.ആർ. ശശി, കെ. സെയ്തലവി, എം. സുരേഷ്, എ.എ. ശിഹാബ് എന്നിവർ സംസാരിച്ചു. ചിത്രം - PEW PTPL 1 മൗണ്ട് സീന-പെരടിക്കുന്ന് റോഡ് പഞ്ചായത്ത് പ്രസിഡന്റ് എസ്. അനിത ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.