ഇടത് പാനലിന് മിന്നും വിജയം

ഒറ്റപ്പാലം: നഗരസഭയിലെ സി.ഡി.എസ് തെരഞ്ഞെടുപ്പിൽ ഇടത് പാനലിന് നേട്ടം. ഒറ്റപ്പാലം മേഖലയിലെ 19 വാർഡുകളിൽ 14ലും പാലപ്പുറം മേഖലയിലെ 17 വാർഡുകളിൽ 12ലും സി.പി.എം സ്ഥാനാർഥികൾ വിജയിച്ചു. പാലപ്പുറം മേഖലയിലെ സി.ഡി.എസ് അധ്യക്ഷയായി ലത സുരേഷിനെയും ഉപാധ്യക്ഷയായി ടി.എം. സൗമ്യയെയും തെരഞ്ഞെടുത്തു. ഒറ്റപ്പാലം മേഖലയിൽ സുജിത പ്രകാശൻ അധ്യക്ഷയും ഉപാധ്യക്ഷ വസന്ത മല്ലിപ്പറമ്പിലുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.