കിണറിൽ വീണയാളെ കരക്കെത്തിച്ചു

ഒറ്റപ്പാലം: രാത്രി പൂരത്തിനിടെ ചിനക്കത്തൂർ കാവ് പരിസരത്തെ സ്വകാര്യ വ്യക്തിയുടെ ഉപയോഗ ശൂന്യമായ കിണറിൽ വീണ ആളെ അഗ്നി രക്ഷാസേനയുടെ നേതൃത്വത്തിൽ കരക്ക് കയറ്റി. മണ്ണാർക്കാട്​ സ്വദേശി ഷബീർ (40) ആണ് കിണറിൽ വീണത്. നിസാരമായ പരിക്കേറ്റ ഇയാളെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ ബിജുമോന്‍റെ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനത്തിൽ സംഘത്തിലെ ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ കെ. രഞ്ജിത്താണ് കിണറിൽ ഇറങ്ങി ഇയാളെ കരക്കെത്തിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.