മുസ്ലിം പുതുനഗരം: വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തിനെതിരെ മുസ്ലിം ലീഗ് സമര സംഗമം നടത്തി. ജില്ല വൈസ് പ്രസിഡന്റ് എ. അബ്ദുൽ റഹീം അയിലൂർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസിഡന്റ് ടി.എ. നൂർ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ലീഗ് മണ്ഡലം പ്രസിഡന്‍റ് എ.വി. ജലീൽ മുഖ്യ പ്രഭാഷണം നടത്തി. എ.കെ. ഹുസൈൻ, ഇഖ്ബാൽ പുതുനഗരം എന്നിവരും സംസാരിച്ചു. ജില്ല യൂത്ത് ലീഗ് സെക്രട്ടറി എച്ച്. അബ്ബാസ്, എം.എച്ച്. മുഹമ്മദ് ഹുസൈൻ, ഐ. ഇസ്മായിൽ, മുഹമ്മദ് മൂസ്സ, സത്താർ, ഇബ്രാഹിം ഷാ, എ. മുഹമ്മദലി, എസ്. കുമാരൻ, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് സനൂബ്, സെക്രട്ടറി തൗഫീഖ്, പി.സി. ഇസ്മായിൽ, ആർ.എ. കുത്തബ്ദീൻ, എം. ഷാജഹാൻ, അബ്ദുൾ അസീസ്, സെയ്ത് സഹബർഖാൻ, മുസ്തഫ മൗലവി, സലീം, നസീർ, റസൂൽ ഹക്ക്, ആർ.എച്ച്. അൻവർ ഷാ തുടങ്ങിയവർ നേതൃത്വം നൽകി. PEW-KLGD. പുതുനഗരത്ത് നടന്ന മുസ്ലിം ലീഗ് സമര സംഗമം എ. അബ്ദുൾ റഹീം അയിലൂർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.