പാടൂർ വേലക്ക് കുറയിട്ടു

ആലത്തൂർ: കാർഷിക മേഖലയിലെ ക്ഷേത്രോത്സവങ്ങൾക്ക് തുടക്കം കുറിക്കുന്ന പാടൂർ വേലക്ക്​ കുറയിട്ടു. പണിക്കാർ ക്ഷേത്രത്തിൽ ഫെബ്രുവരി 24ന് നടക്കുന്ന വേലയുടെ പട്ട് കുറയിടൽ ചടങ്ങാണ്​ വെള്ളിയാഴ്ച വൈകീട്ട്​ നടന്നത്​. വേലയുടെ 40 ദിവസം മുമ്പ് മകരം ഒന്നിന് ക്ഷേത്രാങ്കണത്തിൽ കുരുത്തോലകൊണ്ട് അലങ്കരിച്ച മുളക്കൂറനാട്ടിയതോടെ ചടങ്ങുകൾക്ക് തുടക്കം കുറിച്ചിരുന്നു. ആലോഷത്തിന്‍റെ ആറനാൾ മുമ്പാണ്​ പട്ട് കുറ വിളംബരപ്പെടുത്തുന്നത്​. ഇതോടെ കളംപാട്ടും നിറമാലയും ആരംഭിച്ചു ഇത് വേല ദിവസം വരെ ഉണ്ടാകും. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് ക്ഷേത്രത്തിലെെ ചടങ്ങുകൾ നടക്കുക. 23ന് ഗാനമേളയും ഉത്സവ ദിവസം മൂന്ന് ആനകൾ നിരന്നുള്ള എഴുന്നള്ളിപ്പും ആഘോഷത്തിന്‍റെ മറ്റ് അനുബന്ധ ചടങ്ങുകളെല്ലാമുണ്ടാകും. പടം പാടൂർ വേലയുടെ ദേശ വിളംബരമായി നടത്തിയ പട്ട് കുറയിടൽ PEW ALTR Padoor Vela Koorayidal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.