സീതാർകുണ്ടിൽ സുരക്ഷാ കമ്പിവേലി തകർന്നു

സീതാർകുണ്ടിലെ സുരക്ഷ വേലി തകർന്നിട്ട്​ മാസങ്ങൾ നെല്ലിയാമ്പതി: സീതാർകുണ്ട് വ്യൂ പോയിന്റിലെ സുരക്ഷ വേലി തകർന്ന്​ മാസങ്ങളായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ല. നേരത്തേ സഞ്ചാരികൾ സീതാർകുണ്ടിൽ അപകടത്തിൽപെട്ട സാഹചര്യത്തിലാണ്​ സുരക്ഷ വേലി നിർമിച്ചത്​. ആദ്യം മുളയും മുള്ളും ഉപയോഗിച്ച് താൽക്കാലിക വേലിയാണ്​ നിർമിച്ചത്​. പിന്നീട് ഇരുമ്പുവലയും കമ്പികളും ഉപയോഗിച്ച് വേലി നിർമിക്കുകയായിരുന്നു. മുള ഉപയോഗിച്ച് കെട്ടിയ വേലി മൃഗങ്ങളും മറ്റം തകർത്തിരുന്നു ഇതിനെ തുടർന്ന് വിനോദ സഞ്ചാരികൾ നിയന്ത്രണരേഖ മറികടന്ന് കാട്ടിലും വെള്ളച്ചാട്ടത്തിനു സമീപവും പോയി തുടങ്ങി. പുതിയതായി എത്തുന്ന വിനോസഞ്ചാരികൾ സുരക്ഷ മുൻകരുതലുകളില്ലാതെ വേലി കടന്ന്​ സഞ്ചരിക്കുന്നത്​ അപകടസാധ്യത വർധിപ്പിക്കുകയാണെന്ന്​ നാട്ടുകാർ പറയുന്നു. മറ്റൊരു ദുരന്തമുണ്ടാകുന്നതു​വരെ കാത്തുനിൽക്കാതെ അടിയന്തരമായി വേലി അറ്റകുറ്റപ്പണി നടത്തണമെന്നാണ്​ ആവശ്യമുയരുന്നത്​. (PEW NMR 1 ചിത്രം: സീതാർകുണ്ടിൽ തകർന്ന സുരക്ഷ വേലിക്കിടയിലൂടെ വിനോദസഞ്ചാരികൾ പോകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.