ഒറ്റപ്പാലം: ചിനക്കത്തൂർ പൂരത്തോടനുബന്ധിച്ചു പാലക്കാട്- കുളപ്പുള്ളി പാതയിലെ ഒറ്റപ്പാലം മേഖലയിൽ വ്യാഴാഴ്ച ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഉച്ചക്ക് ഒന്ന് മുതൽ രാത്രി വരെയാണ് നിയന്ത്രണം. പാലക്കാട്ടുനിന്ന് ഷൊർണൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ ലക്കിടി മംഗലത്തുനിന്ന് മുരുക്കുംപറ്റ, വരോട്, കോതകുർശ്ശി വഴി വാണിയംകുളത്തെത്തി കുളപ്പുള്ളി ഭാഗത്തേക്ക് പോകണം. കുളപ്പുള്ളിയിൽനിന്ന് പാലക്കാട്ടേക്കുള്ള വാഹനങ്ങൾ വാണിയംകുളത്തുനിന്ന് തിരിഞ്ഞ് കോതകുറുശ്ശി, വരോട്, മുരുക്കുംപറ്റ, മംഗലം റോഡിൽ പ്രവേശിക്കണം. ചെർപ്പുളശ്ശേരിയിൽനിന്ന് ഒറ്റപ്പാലത്തേക്കു വരുന്ന വാഹനങ്ങൾ വരോടെത്തി തിരിച്ചുപോകണം. മായന്നൂർ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ മായന്നൂരിലെ ടോൾ പ്ലാസ പരിസരത്തെത്തി തിരിച്ചുപോകണം. കിഴക്കുഭാഗത്തുനിന്നുള്ള പൂരം ലക്കിടി കൂട്ടുപാത താണ്ടുന്നത് വരെ ഈ ഭാഗത്തേക്ക് വാഹനങ്ങൾ കടത്തിവിടില്ല. പൂരം കടന്നുപോകുംവരെ ചുനങ്ങാട് റോഡിൽനിന്ന് ഒറ്റപ്പാലം ഭാഗത്തേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ട്. പൂരം ദിവസം പാലപ്പുറം പോസ്റ്റ് ഓഫിസ് പരിസരം മുതൽ ലക്കിടി കൂട്ടുപാത വരെ പാർക്കിങ് അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചു. --------------------------- ഇന്ന് പ്രാദേശിക അവധി ഒറ്റപ്പാലം: ചിനക്കത്തൂർ പൂരത്തോടനുബന്ധിച്ച് മേഖലയിൽ വ്യാഴാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഒറ്റപ്പാലം നഗരസഭ, ലക്കിടി - പേരൂർ പഞ്ചായത്ത് എന്നിവയുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലെ എല്ലാ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം, മുമ്പ് നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ലെന്നും കളക്ടർ അറിയിച്ചു. ------------------------ ഏഴല്ല , 21 ആനകൾ അണിനിരക്കും ഒറ്റപ്പാലം: ചിനക്കത്തൂർ പൂരത്തിന് 21 ആനകളെ എഴുന്നള്ളിപ്പിക്കാൻ അനുമതി. കോവിഡ് നിയന്ത്രങ്ങളുടെ ഭാഗമായി ദേശത്തുനിന്ന് ഒന്നെന്ന കണക്കിൽ ഏഴ് ദേശങ്ങളിൽനിന്നായി ഏഴ് ആനകളെ എഴുന്നള്ളിപ്പിക്കാനാണ് അനുമതി നൽകിയിരുന്നത്. പുതിയ ഉത്തരവ് അനുസരിച്ച് ഒരു ദേശത്തുനിന്നും മൂന്ന് ആനകളെ എന്ന ക്രമത്തിൽ 21 ആനകളെ അണിനിരത്താനാകും. കഴിഞ്ഞ ദിവസം സബ് കലക്ടർ വിളിച്ചുകൂട്ടിയ യോഗത്തിൽ ചിനക്കത്തൂർ പൂരം കോഓഡിനേഷൻ കമ്മിറ്റി ഉൾപ്പെടെയുള്ളവർ കൂടുതൽ ആനകളെ എഴുന്നള്ളിപ്പിന് അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. കൂടാതെ ആനകളെ അനുവദിക്കാൻ കലക്ടർ ഉൾപ്പെടെയുള്ളവർക്ക് നിവേദനവും സമർപ്പിച്ചിരുന്നതായി കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. 27 ആനകളെ അണിനിരത്താറുള്ള പൂരത്തിന് കോവിഡിന്‍റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം ഏഴ് ആനകളെ എഴുന്നള്ളിപ്പിക്കാനാണ് അനുമതിയുണ്ടായിരുന്നത്. കൂടുതൽ ആനകളെ എഴുന്നള്ളിപ്പിക്കാൻ അനുമതി ലഭിച്ചതോടെ പൂര പ്രേമികൾ ഏറെ ആഹ്ലാദത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.