മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ 2021-22 സാമ്പത്തിക വര്‍ഷത്തെ എസ്.ടി വികസന ഫണ്ട് മുഴുവന്‍ ചെലവഴിച്ചു. നാലുപദ്ധതികളിലായി നടപ്പാക്കിയവയിൽ 4.88 ലക്ഷം രൂപയാണ് ചെലവഴിച്ചത്. അഗതി രഹിത കേരളം പദ്ധതി, ലൈഫ് ടു ഭവന പദ്ധതി, പുല്ലൂനി എസ്.ടി കോളനി കിണര്‍ നിര്‍മാണം, ലൈഫ് മിഷന്‍ വായ്പാ തിരിച്ചടവ് എന്നിങ്ങനെയുള്ള പദ്ധതികളാണ് ആദിവാസി വിഭാഗത്തിന് ഗ്രാമപഞ്ചായത്ത് ഫണ്ട് അനുവദിക്കുകയും നടപ്പാക്കുകയും ചെയ്തത്. കൂടാതെ പട്ടികജാതി ക്ഷേമത്തിന് നീക്കിവെച്ച ഫണ്ടില്‍ 75 ശതമാനം തുകയും ചെലവഴിച്ചു. പദ്ധതി നിര്‍വഹണത്തില്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പരിധിയില്‍ 67 ശതമാനം പദ്ധതികള്‍ പൂര്‍ത്തീകരിച്ച് ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ജില്ലയില്‍ കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തിന് ഏഴാം സ്ഥാനവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.