നെല്ലിയാമ്പതി: കൂനമ്പാലം മേലേപ്പാടിയിൽ പൊതുകിണറ്റിൽ കടുവയുടെ ജഡം കണ്ടെത്തി. സ്വകാര്യ തേയില എസ്റ്റേറ്റിലെ തൊഴിലാളികൾ ഉപയോഗിക്കുന്ന കിണറ്റിലാണ് ജഡം കണ്ടത്. തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെ തൊഴിലാളികളാണ് വിവരം വനപാലകരെ അറിയിച്ചത്. നെല്ലിയാമ്പതി റേഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ വനപാലക സംഘം ജഡം പുറത്തെത്തിക്കാൻ ശ്രമം തുടങ്ങി. മൂന്ന് ദിവസത്തിലധികം പഴക്കമുണ്ടെന്ന് വനം അധികൃതർ പറഞ്ഞു. വെള്ളം പമ്പ് ചെയ്യുന്ന മോട്ടോർ തകരാറിലായതോടെ പരിശോധിക്കാൻ എത്തിയപ്പോഴാണ് തൊഴിലാളികൾ വിവരമറിഞ്ഞത്. കിണറ്റിൽ ചത്ത പാമ്പും പൊന്തിക്കിടക്കുന്നതായി തൊഴിലാളികൾ പറഞ്ഞു. (PEW NMR 1 നെല്ലിയാമ്പതി കൂനമ്പാലത്തെ കിണറ്റിൽ കണ്ട കടുവയുടെ ജഡം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.