നെല്ലിയാമ്പതി റോഡ്​ തകർന്നു

നെല്ലിയാമ്പതി: നെല്ലിയാമ്പതി മേഖലയിലെ പല റോഡുകളും അറ്റകുറ്റപ്പണികളില്ലാതെ തകർന്നു കിടക്കാൻ തുടങ്ങിയിട്ട് നാളേറെയായി. നെല്ലിയാമ്പതി-പോത്തുണ്ടി റോഡിൽ കഴിഞ്ഞ കാലവർഷത്തിൽ വശം ഇടിഞ്ഞ ഭാഗങ്ങൾ ഇനിയും നന്നാക്കിയിട്ടില്ല. തോട്ടങ്ങളിലേക്കുള്ള ഉൾപ്രദേശത്തെ റോഡുകൾ തകർന്നുതന്നെ കിടക്കുന്നു. പാടികളിലേക്കുള്ള റോഡുകളുടെ സ്ഥിതിയും ഇതുതന്നെ. ലോക് ഡൗൺ നീണ്ടുപോകുന്നത് റോഡുകളുടെ അറ്റകുറ്റപ്പണിയെയും ബാധിക്കുമെന്ന് നാട്ടുകാർ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.