നെന്മാറ: ലോക്ഡൗൺ തുടങ്ങിയതോടെ കൃഷിയിടങ്ങളിൽ തൊഴിലാളികൾക്ക് ക്ഷാമം നേരിടുന്നതായി അയിലൂർ മേഖലയിലെ കർഷകർ. പതിവായി കൃഷിയിടങ്ങളിൽ എത്തുന്ന തൊഴിലാളികളെ തടയുന്നതാണ് കൃഷിപ്പണികൾ മുടങ്ങാനിടയാക്കുന്നത്. കയറാടി പ്രദേശത്ത് റബർ തോട്ടങ്ങളിലും പണിയെടുക്കാൻ ആളെ കിട്ടാത്ത സ്ഥിതിയാണ്. പാളിയമംഗലം, പുത്തൻതറ ഭാഗത്തെ പച്ചക്കറി കൃഷിയിടങ്ങളിൽ തൊഴിലാളികൾ എത്തിയിട്ട് ദിവസങ്ങളായി. കനത്ത മഴ മൂലം വേനൽ പച്ചക്കറി കൃഷിയും പാതിയോളം നശിച്ചു. തൊഴിലാളികൾ പല ഭാഗത്തു നിന്നുള്ളവരായതിനാൽ അധികൃതർ തടഞ്ഞു നിർത്തുകയും തിരിച്ചറിയൽ രേഖകൾ ചോദിക്കുകയും രോഗവ്യാപനം മുൻനിർത്തി ഏതാനും ദിവസങ്ങൾക്കു ശേഷം പണിസ്ഥലത്തെത്തിയാൽ മതി എന്ന് അധികൃതർ അറിയിക്കുകയും ചെയ്തു. പണികൾ മുടങ്ങുന്നത് വലിയ നഷ്ടമാണ് ഉണ്ടാകുന്നതെന്ന് കൃഷിക്കാർ പറയുന്നു. കൃഷിയും അനുബന്ധ തൊഴിലുകൾക്കും നിയന്ത്രണമില്ലെന്ന് അധികൃതർ പറയുന്നെങ്കിലും പണിയെടുക്കാനെത്തുന്നവരെ റോഡിൽ തടയുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.