പരിശോധന കിറ്റ് നല്‍കി

ആനക്കര: കപ്പൂർ പഞ്ചായത്ത് മൂന്ന് ലക്ഷം രൂപയുടെ ആൻറിജൻ പരിശോധനാ കിറ്റ് ആരോഗ്യ വകുപ്പിന് കൈമാറി. കപ്പൂർ പഞ്ചായത്ത് പ്രസിഡൻറ്​ ഷറഫുദ്ദീൻ കളത്തിൽ, ആരോഗ്യ സ്റ്റാൻറിങ്​ കമ്മറ്റി ചെയർമാൻ രവീന്ദ്രൻ എന്നിവർ ചേർന്നാണ്​ ആരോഗ്യ വകുപ്പിന് കൈമാറിയത്. എച്ച്.ഐ രാജീവ്, ഡോ. രാജിവ്, ജെ.എച്ച്.ഐ സൈനുദ്ദീൻ, ലാബ് ടെക്നീഷൻ നഹാസ് എന്നിവർ ഏറ്റുവാങ്ങി. ---------- ടെലി മെഡിസിൻ പദ്ധതിക്ക്​ നാളെ തുടക്കം കൂറ്റനാട്: തൃത്താല ബ്ലോക്ക് പഞ്ചായത്തി​ൻെറ നേതൃത്വത്തിലുള്ള കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നാടിന് കരുതലാകുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.പി. റജീനയുടെ നേതൃത്വത്തിൽ മെയ് ഒന്ന് മുതൽ ആരംഭിച്ച അടിയന്തര ഇടപെടലുകൾ കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന് ഏഴ് പഞ്ചായത്തുകൾക്കും ആശ്വാസമാകുന്നു. 24 മണിക്കൂർ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസക്, ആംബുലൻസ് സർവ്വീസ്, സൗജന്യ മരുന്ന് വിതരണം തുടങ്ങിയവ നടത്തി. വെള്ളിയാഴ്ച മുതൽ ടെലി മെഡിസിൻ, ആരോഗ്യ വിദ്ഗധരുടെ ഓൺലൈൻ ക്ലാസ്​, മെഗാ മെഡിക്കൽ ക്യാമ്പ്​ എന്നിവ ആരംഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.