ഒറ്റപ്പാലത്തേത് നഗരസഭക്ക് ബാധ്യത വരുത്താത്ത അടുക്കള

ഒറ്റപ്പാലത്തെ സമൂഹ അടുക്കള പെർഫെക്​ട്​ ഒാകെ... * നാട്​ ഏറ്റെടുത്തതിനാൽ നഗരസഭക്ക് ബാധ്യതയില്ല ഒറ്റപ്പാലം: ലോക്ഡൗൺ പശ്ചാത്തലത്തിൽ അശരണർക്ക് വിശപ്പകറ്റാൻ ആരംഭിച്ച നഗരസഭയുടെ നേതൃത്വത്തിലുള്ള സമൂഹ അടുക്കള നാട് ഏറ്റെടുത്ത്​ മാതൃകയായി. നിത്യേന 500ഓളം പേർക്ക് മൂന്നു നേരം ഭക്ഷണം നൽകിവരുന്ന അടുക്കള പ്രവർത്തനം തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോഴും ഇതിലേക്ക് ഒരു രൂപ പോലും തനത് ഫണ്ടിൽ നിന്നോ മറ്റിനങ്ങളിലോ നഗരസഭക്ക് ചെലവിടേണ്ടി വന്നിട്ടില്ല. രാവിലെ ഇഡലി, ഉപ്പുമാവ് തുടങ്ങി ഏതെങ്കിലും പലഹാരങ്ങളും ഉച്ചക്കും രാത്രിയും ചോറും വിഭവങ്ങളുമാണ്​ നൽകുന്നത്​. മേയ് 12നാണ് നഗരസഭയിലെ 36 വാർഡുകളിലുമുള്ളവരെയും ലക്ഷ്യമിട്ട് അടുക്കള പ്രവർത്തനം ആരംഭിച്ചത്. പണമായും അരി, പച്ചക്കറി, പലചരക്ക് സാധനങ്ങളായും സുമനസ്സുകളുടെ കാരുണ്യമാണ് ഇവിടെ വിളമ്പുന്നത്. കക്ഷി രാഷ്​ട്രീയമോ മതഭേദങ്ങളോ ഇല്ലാതെയാണ് നാട്ടുകാർ ഇൗ ഉദ്യമത്തിന്​ സംഭാവനകൾ നൽകുന്നത്. വിവാഹ ചെലവ് ചുരുക്കി അടുക്കളക്ക് ഭേദപ്പെട്ട തുക സംഭാവന ചെയ്തവരും ഇക്കൂട്ടത്തിലുണ്ട്. അടുക്കള നടത്തിപ്പുമായി ബന്ധപ്പെട്ട്​ ​മേയ് 30 വരെ ഒരു ബാധ്യതയും നഗരസഭ നേരിടേണ്ടി വരില്ലെന്ന് ഉപാധ്യക്ഷൻ കെ. രാജേഷ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.