ബാർജ് അപകടത്തിൽ രക്ഷപ്പെട്ടയാളെ എം.എൽ.എ സന്ദർശിച്ചു

പാലക്കാട്‌: മുംബൈ ബാർജ് അപകടത്തിൽ നിന്നു രക്ഷപ്പെട്ട കൽമണ്ഡപം ടാഗോർ നഗർ സ്വദേശി അരുണിനെ എ. പ്രഭാകരൻ എം.എൽ.എ സന്ദർശിച്ചു. ബാർജ് അപകടത്തിൽപെട്ട് 16 മണിക്കൂറോളം വെള്ളത്തിൽ ഒഴുകിക്കിടന്നാണ് രക്ഷപ്പെട്ടത്. ട്രെയിൻമാർഗം അരുൺ വെള്ളിയാഴ്ചയാണ് നാട്ടിലെത്തിയത്. എം.എൽ.എക്കൊപ്പം മറുതറോഡ് പഞ്ചായത്ത് പ്രസിഡൻറ് ഉണ്ണികൃഷ്ണൻ, പഞ്ചായത്ത്​ അംഗം നിഷ, സി.പി.എം ടൗൺ ലോക്കൽ സെക്രട്ടറി ആർ. ഉദയകുമാർ, എസ്. ദാവൂദ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.