കോവിഡ് ചികിത്സ കേന്ദ്രത്തിലേക്ക് സഹായം

പട്ടാമ്പി: കൊപ്പം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തിക്കുന്ന കോവിഡ് ചികിത്സകേന്ദ്രത്തിലേക്ക് സഹായം നൽകി കൊപ്പം പഞ്ചായത്ത് പ്രവാസി കൂട്ടായ്മ. കിടക്കകൾ, തലയിണകൾ, ഫോഗിങ് യന്ത്രം, സാനിറ്റൈസർ, പി.പി.ഇ കിറ്റുകൾ തുടങ്ങിയവ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. ഉണ്ണികൃഷണൻ, കൂട്ടായ്മ പ്രസിഡൻറ് മുഹമ്മദലിയിൽനിന്ന് ഏറ്റുവാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് പുണ്യ സതീഷ്, പഞ്ചായത്ത് സെക്രട്ടറി ജിനചന്ദ്രൻ, ജെ.എസ്. കൃഷ്ണകുമാർ, ഷാഹുൽ ഹമീദ്, അഷ്റഫലി മണ്ണേങ്ങോട്, അംഗങ്ങളായ ചന്ദ്രൻ മണ്ണേങ്ങോട്, എ.കെ.എം. കുട്ടി തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.