ടെക്​നീഷ്യനില്ല; ഇ.സി.ജി എടുക്കാൻ​ നെ​േട്ടാട്ടം

ആലത്തൂർ: താലൂക്ക്​ ആശുപത്രിയിൽ രാത്രി ഇ.സി.ജി എടുക്കാൻ ടെക്​നീഷ്യൻ ഇല്ലാതിരുന്നതിനാൽ രോഗിയെയും കൊണ്ട്​ കുടുംബാംഗങ്ങൾ നെ​േട്ടാട്ടമോടി. കഴിഞ്ഞ ദിവസം രാത്രി തോണിപ്പാടത്തുനിന്ന് നെഞ്ചുവേദനയെ തുടർന്ന്​ കൊണ്ടുവന്ന വയോധികനെയാണ്​ ഇ.സി.ജി എടുക്കാൻ ആളില്ലാത്തതിനാൽ പുറത്തുനിന്ന്​ എടുത്തുവരാൻ നിർദേശിച്ചത്​. ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ കോവിഡ് പരിശോധനക്ക് ശേഷമേ മറ്റു പരിശോധനകൾ നടത്തൂ എന്നതിനാൽ ഇ.സി.ജി എടുക്കാൻ തയാറായില്ല. സാമ്പത്തിക ശേഷിയില്ലാത്ത ആളായിരുന്നു രോഗിയെന്നതിനാൽ ഇക്കാര്യം വീണ്ടും താലൂക്ക് ആശുപത്രിയിൽ ചെന്ന് പറഞ്ഞപ്പോൾ കോവിഡ് പരിശോധനയില്ലാതെ ഇ.സി.ജി എടുത്ത് കൊടുക്കാൻ ഡോക്ടർ കത്ത് നൽകി. അതുമായി വീണ്ടും സ്വകാര്യ ആശുപത്രിയിലെത്തി ഇ.സി.ജിയെടുത്ത് വീണ്ടും താലൂക്ക് ആശുപത്രിയിൽ എത്തിയാണ് ചികിത്സ നടത്തിയത്. ഇത്തരം അത്യാവശ്യ ഘട്ടങ്ങളിൽ താലൂക്ക്​ ആശുപത്രിയിൽ ഇ.സി.ജി ടെക്നീഷ്യനെ രാത്രി ഡ്യൂട്ടിക്ക് നിയോഗിക്കുകയോ കാൾ ഡ്യൂട്ടി നൽകി സംവിധാനം ഒരുക്കുകയോ വേണമെന്നാണ്​ ജനങ്ങൾ ആവശ്യപ്പെടുന്നത്​. അത്യാവശ്യ ഘട്ടങ്ങളിൽ ആവശ്യമായ സേവനങ്ങൾ സർക്കാർ ആശുപത്രികളിൽ ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.