ബ്ലോക്ക് പഞ്ചായത്ത് ടെസ്​റ്റ്​ കിറ്റ്​ വാങ്ങി

തൃത്താല: കോവിഡ് പരിശോധനരംഗത്ത് ക്ഷാമം പരിഹരിക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷം രൂപയുടെ കിറ്റുകള്‍ വാങ്ങി. ആൻറിജൻ കിറ്റുകളുടെ ദൗർലഭ്യം ഉണ്ടെന്ന് മനസ്സിലാക്കിയതി​ൻെറ അടിസ്ഥാനത്തിൽ ഭരണ സമിതി അടിയന്തരമായി 3000 കിറ്റുകൾ വാങ്ങി ഏഴ് പഞ്ചായത്തുകൾക്കും നൽകുകയായിരുന്നു. എം.ബി. രാജേഷ് എം.എൽ.എ, തിരുമിറ്റക്കോട് എച്ച്.ഐ. കമ്മുണ്ണിക്ക് ടെസ്​റ്റ് കിറ്റുകൾ നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്​ പ്രസിഡൻറ് വി.പി. റജീന അധ്യക്ഷത വഹിച്ചു. ഡോ. ഹംസ, വൈസ് പ്രഡിഡൻറ് പി.ആർ. കുഞ്ഞുണ്ണി, ആരോഗ്യ വിദ്യാഭ്യാസ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ കൃഷ്ണകുമാർ, പി.വി. പ്രിയ, മറ്റ് ജീവനക്കാർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.