പാലക്കാട്: ലോക്ഡൗണിലും തിരക്ക് ഒഴിയാത്ത മേലാമുറി വലിയങ്ങാടി പച്ചക്കറി മാർക്കറ്റിൽ നിയന്ത്രണം കടുപ്പിക്കുന്നു. ഇതിൻെറ ഭാഗമായി രാവിലെ ഏഴ് മുതൽ ഉച്ചക്ക് രണ്ടുവരെ പ്രവർത്തന സമയം ക്രമീകരിച്ചു. ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ മറ്റ് തീരുമാനങ്ങൾ ഞായറാഴ്ച മുതൽ നടപ്പാക്കാൻ നഗരസഭ അധ്യക്ഷ പ്രിയ അജയൻ വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനമായി. ------------------------ പ്രധാന തീരുമാനങ്ങൾ *മാർക്കറ്റിലെ തിരക്ക് നിയന്ത്രിക്കാൻ മേലാമുറി മുതൽ ഗോൾഡൻ റോഡ് വരെ വൺവേ സംവിധാനം *മാർക്കറ്റിലേക്ക് ചരക്കുവാഹനങ്ങൾ എത്തുന്നതിന് രണ്ടു റോഡുകൾ ഒഴികെ മറ്റുറോഡുകൾ പൂർണമായും അടക്കും *50 ശതമാനം ജീവനക്കാരെ മാത്രം ഉൾപ്പെടുത്തി മാർക്കറ്റിലെ കടകൾ പ്രവർത്തിക്കുന്നതിനും സാമൂഹിക അകലം ഉറപ്പുവരുത്തന്നതിനും മാസ്ക്, ഗ്ലൗസ്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കുന്നുണ്ടെന്ന് സെക്ടറൽ മജിസ്ട്രേറ്റും സ്റ്റേഷൻ ഹൗസ് ഓഫിസറും ഉറപ്പുവരുത്തും *പച്ചക്കറി മാർക്കറ്റും മത്സ്യ മാർക്കറ്റും ആഴ്ചയിൽ രണ്ടു പ്രവാശ്യം നഗരസഭ അണുമുക്തമാക്കും. (പടം. pew market. മേലാമുറി പച്ചക്കറി മാർക്കറ്റിലെ തിരക്ക്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.