മണ്ണാർക്കാട്: നഗരസഭയുടെ കമ്യൂണിറ്റി കിച്ചണിലേക്ക് ഭക്ഷണമൊരുക്കി മണ്ണാർക്കാട് ജി.എം.യു.പി സ്‌കൂൾ അധ്യാപകർ. നാലുദിവസമാണ് സ്‌കൂളിലെ അധ്യാപകരായ സക്കീർ ഹുസൈൻ, എം.എൻ. കൃഷ്ണകുമാർ, മനോജ് ചന്ദ്രൻ, കെ. ഹരിദാസൻ, യു.കെ. ബഷീർ എന്നിവരുടെ നേതൃത്വത്തിൽ പ്രഭാത ഭക്ഷണമൊരുക്കുന്നത്. കഴിഞ്ഞ പ്രളയകാലത്തും ഒന്നാം തരംഗ കോവിഡ് കാലത്തും െവെവിധ്യമാർന്ന തരത്തിൽ ക്ഷേമ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത പൊതുവിദ്യാലയമാണ് മണ്ണാർക്കാട് ജി.എം.യു.പി സ്കൂൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.