തൃശൂർ: കോവിഡ് സാഹചര്യത്തിൽ വീട്ടകങ്ങളിലും പാർട്ടി ഓഫിസുകളിലും ദീപം തെളിച്ചും പടക്കം പൊട്ടിച്ചും മധുരം വിളമ്പിയും ഇടതുമുന്നണി തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചു. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ കൂട്ടംചേർന്നുള്ള ആഹ്ലാദ പ്രകടനങ്ങളൊന്നുമില്ലാതെയായിരുന്നു ആഘോഷം. സി.പി.എം ജില്ല ആസ്ഥാനമായ അഴീക്കോടൻ സ്മാരക മന്ദിരത്തിൽ ജില്ല സെക്രട്ടറി എം.എം. വർഗീസിൻെറ നേതൃത്വത്തിൽ നേതാക്കളും പ്രവർത്തകരും േചർന്നും സി.പി.ഐ ജില്ല ആസ്ഥാനമായ കെ.കെ. വാര്യർ സ്മാരക മന്ദിരത്തിൽ ജില്ല സെക്രട്ടറി കെ.കെ. വൽസരാജും നേതാക്കളും പ്രവർത്തകരും ചേർന്ന് മെഴുകുതിരികളും ചെരാതുകളും കത്തിച്ച് വിജയദീപം തെളിച്ചു. മധുരം പങ്കുവെച്ചും പടക്കം പൊട്ടിച്ചും വിജയം ആഘോഷിച്ചു. ജില്ലയിൽ 13 മണ്ഡലങ്ങളുള്ളതിൽ 12 സീറ്റിലും വിജയിച്ചാണ് ഇടതുപക്ഷത്തിൻെറ മുന്നേറ്റം. സി.പി.എം മത്സരിച്ച ആറിടത്തും സി.പി.ഐ മത്സരിച്ച അഞ്ചിടത്തും വിജയം നേടി. സി.പി.എമ്മിൻെറ സിറ്റിങ് സീറ്റായ ചാലക്കുടി കേരള കോൺഗ്രസിന് കൈമാറിയതായിരുന്നു. ഇവിടെയാണ് യു.ഡി.എഫ് സ്ഥാനാർഥി വിജയിച്ചത്. സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവനും ഭാര്യയും ഇരിങ്ങാലക്കുടയിലെ നിയുക്ത എം.എൽ.എയുമായ ആർ. ബിന്ദുവും തൃശൂരിലെ വീട്ടിൽ വിജയദീപം തെളിച്ചും മധുരം പങ്കുവെച്ചും വിജയാഘോഷത്തിൽ പങ്കുചേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.