ക​െണ്ടയ്​മെൻറ്​ സോൺ: തച്ചമ്പാറയിൽ നിയന്ത്രണം ശക്തമാക്കും

ക​െണ്ടയ്​മൻെറ്​ സോൺ: തച്ചമ്പാറയിൽ നിയന്ത്രണം ശക്തമാക്കും തച്ചമ്പാറ: കോവിഡ് വ്യാപനത്തി​ൻെറ ഭാഗമായി പഞ്ചായത്തിലെ ആറ് വാർഡുകളിൽ പ്രഖ്യാപിച്ച ക​െണ്ടയ്മൻെറ്​ സോണുകളിൽ നിയന്ത്രണം കൂടുതൽ ശക്തമാക്കാൻ പൊലീസ് തീരുമാനിച്ചു. ഇതി​ൻെറ ഭാഗമായി വാർഡുകളിലെ ഒരു റോഡ് ഒഴികെ ബാക്കിയെല്ലാം അടച്ചിടും. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴികെ തുറക്കാൻ സമ്മതിക്കില്ല. കടകളിലോ ബേക്കറികളിലോ ഉള്ളിൽ ആളെ പ്രവേശിപ്പിക്കാൻ പാടില്ലെന്നും ബേക്കറികളിൽ ചായ, ശീതളപാനീയങ്ങൾ പോലുള്ളവ നൽകാൻ പാടില്ലെന്നും നിർദേശിച്ചു. ക​ണ്ടെയ്​ൻമൻെറ്​ സോൺ ആയ പല ഭാഗങ്ങളിലും ബേക്കറികളിൽ സാധാരണപോലെ ആളുകളെ ഇരുത്തി ചായയും മറ്റും കൊടുക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കോവിഡ് നിരീക്ഷണ സമിതി യോഗത്തിൽ പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.