നന്മയുടെ വസന്തകാലം എം. റഷീദ് അൻവരി കുണ്ടൂർക്കുന്ന് (ഖതീബ്, അഗളി ജുമാസ്ജിദ്) --------- നന്മയുടെ വസന്തകാലമായ വിശുദ്ധമാസത്തിൻെറ പൊന്നമ്പിളി ആകാശത്ത് പുഞ്ചിരിതൂകി നിലകൊള്ളുന്നു. മനുഷ്യൻെറ മാനസാന്തരങ്ങളില്‍ പ്രതീക്ഷയുടെ കൈത്തിരിയായി കാരുണ്യത്തിൻെറ കവാടങ്ങള്‍ തുറന്ന് റമദാന് സഞ്ചരിക്കുകയാണ്. പാപമോചനമെന്ന കാരുണ്യത്തിലേക്ക്... ഒരാളും പാപിയായി ജനിക്കുന്നില്ല. എല്ലാവരും ശുദ്ധമനസ്സുമായാണ് പിറവിയെടുക്കുന്നത്. മനുഷ്യൻെറ എല്ലാ കാലത്തെയും ശത്രുവായ പിശാചിൻെറ ഇടപെടലും സാഹചര്യവും ബുദ്ധിമോശവും അവിവേകവുമാണ് മനുഷ്യനെ പാപിയാക്കുന്നത്. മനുഷ്യന് ചിന്തിച്ച് കാര്യങ്ങള്‍ കണ്ടെത്താനുള്ള വലിയ ഒരു അനുഗ്രഹം നാഥന് കനിഞ്ഞ് നല്‍കിയിട്ടുണ്ട്. സന്മാര്ഗവും ചീത്തമാര്ഗവും തിരഞ്ഞെടുക്കാനുള്ള അപരമായ കഴിവ് അത് മനുഷ്യന് ഉപയോഗിക്കുന്നില്ലെന്ന് മാത്രം. മനുഷ്യന് എപ്പോഴും മാനസിക സംഘര്‍ഷത്തിലാണ്, ഇനി എന്ത് എന്ന ചിന്ത, അഭയം എവിടെയാെണന്ന അന്വേഷണം, ആ അന്വേഷണം ചെന്നെത്തുന്നത് അവനെ പടച്ച തമ്പുരാനിലേക്ക് തന്നെയാണ്. അവനാണ് അഭയം, അവനാണ് പാപമോചനം നല്കുന്നവന്, അവനാണ് സംരക്ഷകന്‍, കണ്ണുനീരോടെ ഇരുകൈയും ഉയര്‍ത്തി പിടയുന്ന മനസ്സുമായി ആത്മാര്‍ഥമായി അവനിലേക്ക് മടങ്ങി പാപമോചനം കണ്ടെത്താന്‍ വിവേകിയായവര്ക്ക് കഴിയണം. റമദാനിൻെറ രണ്ടാം ഭാഗം പാപമോചനത്തിനാണെന്ന പ്രവാചക വചനം മനുഷ്യമനസ്സില്‍ കുളിര് നല്കുന്നു. അത്ഉപയോഗപ്പെടുത്താനുള്ള മാനസ്സ് തെളിയണമെന്ന് മാത്രം. വിശുദ്ധമാസം ആഗതമായിട്ടും പാപമോചനം നേടാത്തവൻെറ കാര്യം കഷ്ടമാണന്ന് തിരുനബി (സ) യുടെ വചനം ഗൗരവമായി കാണണം. തെറ്റ് പറ്റാം തെറ്റ് പറ്റിയാല്‍ വിവേകത്തിലേക്ക് തിരിച്ച് വരണം. അതിന് നാഥന് തുറന്ന് തന്ന അനുഗ്രഹമാണ് റമദാന്. പുണ്യ ദിനരാത്രങ്ങളില്‍, വിശുദ്ധ റമദാനില്‍ എല്ലാം നാഥന് അവൻെറ പാപമോചന കവാടങ്ങള്‍ നമുക്കായി മലര്‍ക്കെ തുറന്ന് വെച്ചിരിക്കുന്നു. പാപങ്ങള്‍ പൊറുക്കന്‍ അല്ലാഹു അല്ലതെ ആരാണുള്ളത് എന്ന ഖുര്‍ആന്‍ അധ്യാപനം നമ്മെ ഉണര്‍ത്തേണ്ടതുണ്ട്. സുഖലോക സ്വര്‍ഗത്തിലേക്കുള്ള താക്കോല്‍ക്കൂട്ടം മഹ്ഫിറത്താണ്, ഈ റമദാന് വിടപറയുമ്പോള്‍ മാതാവ് പ്രസവിച്ച പൈതലിനെ പോലെ നാഥന് നമ്മെ സംശുദ്ധരാക്കട്ടെ. pew rasheed
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.