വാരാന്ത്യ ലോക്​ഡൗൺ: രണ്ടാം നാളിലും നിശ്ചലം

പാലക്കാട്: വാരാന്ത്യ ​േലാക്​​ഡൗണി​ൻെറ രണ്ടാം നാളിലും ജില്ലയിലെ ടൗണുകൾ നിശ്ചലമായി. ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ​റോഡുകൾ വിജനമായിരുന്നു. നിരത്തുകളിൽ വാഹന ഗതാഗതം കുറവായിരുന്നു. നഗരത്തിലെ ഷോപ്പിങ് മാളുകൾ തുറന്ന് പ്രവർത്തിച്ചു. ഹോട്ടലുകളിൽ ചിലത്​ അടഞ്ഞുകിടന്നു. ഉൾപ്രദേശങ്ങളിലേക്ക്​ വളരെ കുറച്ച്​ ബസു​കളേ സർവിസ്​ നടത്തിയുള്ളൂ. വാളയാർ, ഗോപാലപുരം, തൃശൂർ, കോഴിക്കോട്, പട്ടാമ്പി റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി സർവിസുകൾ നടത്തി. പൊതുഅവധി ദിവസം കൂടിയായതിനാൽ ഞായറാഴ്​ച യാത്രക്കാർ കുറവായിരുന്നു. നഗരാതിർത്തികളിൽ പലയിടത്തും ശനിയാഴ്​ച പൊലീസ് പരിശോധന ഉണ്ടായിരുന്നെങ്കിലും ഞായറാഴ്​ച പൊലീസ്​ മൊബൈൽ പെ​ട്രോളിങ്​ മാത്രമേ ഉണ്ടായിരുന്നുള്ളൂ. p3 TB road ആളൊഴിഞ്ഞ പാലക്കാട്​ ടി.ബി റോഡ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.