മണ്ണൂർ സമഗ്ര കുടിവെള്ള പദ്ധതി ഒന്നാം ഘട്ടം പൂർത്തിയായി

പത്തിരിപ്പാല: മണ്ണൂർ സമഗ്ര കുടിവെള്ള പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയായി. അടുത്ത മാസം മുതൽ ജലവിതരണം നടക്കും. മണ്ണൂർ, മങ്കര, കേരളശ്ശേരി പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ലക്ഷ്യമിടുന്നതാണ്​ പദ്ധതി. 25 കോടി 30 ലക്ഷം രൂപ ചെലവിലാണ് ആദ്യഘട്ട നിർമാണം പൂർത്തീകരിച്ചത്. നബാർഡി​ൻെറ ഫണ്ട് ഉപയോഗിച്ചാണ് നിർമാണം. വാട്ടർഅതോറിറ്റിയാണ് നിർമിക്കുന്നത്​. മണ്ണൂർ ഞാവളിൻ കടവിൽ നിന്നും പമ്പിങ്​ നടത്തുന്ന ജലം പെരടിക്കുന്ന് സ്ഥാപിച്ച കൂറ്റൻ ശുദ്ധീകരണശാലയിലെത്തിച്ച ശേഷം അവിടെ നിന്നും മണ്ണൂർ താഴത്തെ വീട്ടിലെ 11 ലക്ഷം ലിറ്റർ ജലസംഭരണ ശേഷിയുള്ള ടാങ്കിലെത്തിച്ച് അവിടെ നിന്നും മുഴുവൻ ഭാഗത്തേക്കും വിതരണം ചെയ്യാനാണ് പദ്ധതി. ഇവിടെ നിന്നും കേരളശേരിയിലേക്കും ജലം എത്തിക്കും. അവിടെ എട്ടുലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്ക് പൂർത്തികരിച്ചിട്ടുണ്ട്. നിലവിൽ പഴയ പൈപ്പ് ലൈനിൽ കൂടി തന്നെ ഗ്രാമീണ മേഖലയിലേക്ക് വെള്ളം എത്തിക്കും. രണ്ടാം ഘട്ടത്തിൽ പുതിയ പൈപ്പുകൾ സ്ഥാപിച്ച് പുതിയ കണക്​ഷൻ നൽകി തുടങ്ങുമെന്ന്​ പഞ്ചായത്ത് പ്രസിഡൻറ്​ എസ്. അനിത, വൈസ് പ്രസിഡൻറ്​ ഒ.വി. സ്വാമിനാഥൻ എന്നിവർ പറഞ്ഞു. ചിത്രം - PE PTPL. ഒന്നാം ഘട്ടം പൂർത്തീകരിച്ച മണ്ണൂർ താഴത്തെ വീട്ടിൽ സ്ഥാപിച്ച സമഗ്ര കുടിവെള്ള പദ്ധതിയുടെ 11 ലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.