പായൽ മൂടി ചമ്പക്കുളം നാശത്തി​െൻറ വക്കിൽ

പായൽ മൂടി ചമ്പക്കുളം നാശത്തി​ൻെറ വക്കിൽ മണ്ണൂർ: മണ്ണൂർ പഞ്ചായത്തിലെ കിഴക്കുംപുറം താഴത്തെ വീട് പരിസരത്തെ ചമ്പക്കുളം പായൽ മൂടി നശിക്കുന്നു. ദിനംപ്രതി നൂറ് കണക്കിനാളുകൾ കുളിക്കാനും അലക്കാനും ഉപയോഗിക്കുന്ന കുളമാണിത്. സമീപത്ത് ശുദ്ധജല പദ്ധതിയും ഈ കുളത്തെ ആശ്രയിച്ചാണ്. എല്ലാ വർഷങ്ങളിലും കുളം ശുചീകരിക്കാറുണ്ടെങ്കിലും ഇത്തവണ നടപ്പായിട്ടില്ല. പായലും ജലസസ്യങ്ങളും മൂടിയതോടെ വെള്ളത്തിന് നിറമാറ്റം സംഭവിച്ചു. മുക്കാൽ ഭാഗവും ചണ്ടിയും പായലും പുല്ലും നിറഞ്ഞ്​ കിടപ്പാണ്. വേനലിലും വറ്റാത്ത കുളമാണ്. പഞ്ചായത്ത് ഇടപെട്ട് ചണ്ടി നീക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ചിത്രം - PEPTPL - ചണ്ടി മൂടി നശിക്കുന്ന മണ്ണൂർ താഴത്തെ വീട് ചമ്പക്കുളം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.