കോവാക്സിനും ശിശുക്കളുടെ കുത്തിവെപ്പും ഒരേ സ്ഥലത്ത്; പറളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രതിഷേധം

പറളി: പറളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ബുധനാഴ്ച കുത്തിവെപ്പിനെത്തിയ ശിശുക്കളും അവരുടെ അമ്മമാരും ഇരിക്കുന്ന ഭാഗത്ത് കോവാക്സിൻ കുത്തിവെപ്പിനെത്തിയവരും. ഇതോടൊപ്പം പ്രമേഹരോഗത്തിന് ഇൻസുലിൻ എടുക്കാൻ എത്തിയ വൃദ്ധരെയും മറ്റു രോഗങ്ങൾക്ക് ചികിത്സ തേടി എത്തിയ നൂറുക്കണക്കിന് രോഗികളെയും തിക്കിത്തിരക്കി ഇതേ ഭാഗത്ത​ിരുത്തിയതോടെ ബി.ജെ.പി ജനപ്രതിനിധികളും പാർട്ടി പ്രവർത്തകരും ഇതിൽ പ്രതിഷേധിച്ച് രംഗത്തെത്തി. വളരെ ചെറിയ സ്ഥലത്ത് ഇത്രയും ആളുകളെ ഒരുമിച്ചിരുത്തിയതാണ് പ്രതിഷേധത്തിനിടയാക്കിയത്. കോ വാക്സിൻ പഞ്ചായത്ത് കല്യാണ മണ്ഡപത്തിലേക്ക് മാറ്റണമെന്ന് ബി.ജെ.പിക്കാർ ഹെൽത്ത് ഇൻസ്പെക്ടറോട് ആവശ്യപ്പെട്ടപ്പോൾ പഞ്ചായത്ത് കല്യാണ മണ്ഡപം അനുവദിക്കാൻ ആവശ്യപ്പെട്ട് കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് സെക്രട്ടറിക്ക് കത്ത് നൽകിയെങ്കിലും അവർ സമ്മതിച്ചില്ലെന്ന് ഹെൽത്ത് ഇസ്പെക്ടർ പറഞ്ഞു. ഹാൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകിയാണ് തിരിച്ചു പോയത്. പടം - E-mail PE- PRY - 2 പറളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ബുധനാഴ്ച കുത്തിവെപ്പിനെത്തിയവരുടെ തിരക്ക്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.