ശാന്തിനഗർ കോളനിക്ക്​ ആശ്വാസം; കണ്ണിയംപുറം തോട് 'ക്ലീൻ'

ഒറ്റപ്പാലം: വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന കണ്ണിയംപുറം തോടിലെ ഒഴുക്ക് സുഗമമാക്കാൻ ആവശ്യമായ നിർമാണ പ്രവൃത്തികൾ പൂർത്തിയായി. തോട്ടിൽ അടിഞ്ഞുകൂടിയ ചളിയടക്കമുള്ള മാലിന്യം നാല് ദിവസമെടുത്ത് മണ്ണുമാന്തി യന്ത്രത്തി​ൻെറ സഹായത്തോടെ നീക്കി. ഭാരതപ്പുഴയോട് ചേർന്ന് കിടക്കുന്ന കണ്ണിയംപുറം തോട്ടിൽ വെള്ളമുയരുന്നതോടെ സമീപമുള്ള ശാന്തിനഗർ കോളനിക്കാരുടെ ജീവിതം ദുരിതത്തിലാകുന്നത്​ പതിവാണ്​. 2018-19 വർഷങ്ങളിലെ പ്രളയം കോളനിവാസികളെ പലായനത്തിൽ കൊണ്ടെത്തിച്ചിരുന്നു. ഒഴുകിയെത്തിയ മരങ്ങളും പുതിയ പാലത്തി​ൻെറ നിർമാണത്തി​ൻെറ ഭാഗമായി ശേഖരിച്ചിരുന്ന കല്ലും മണ്ണും അടിഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ടതായിരുന്നു അന്നത്തെ വെള്ളപ്പൊക്കത്തിന് മുഖ്യകാരണമായത്. കാലവർഷത്തി​ൻെറ മുന്നൊരുക്കമെന്ന നിലയിലാണ് ഇപ്പോൾ തോട് വൃത്തിയാക്കൽ നടത്തിയത്. പനമണ്ണ മുതൽ കണ്ണിയംപുറം വരെയുള്ള തോടാണ് വൃത്തിയാക്കിയത്. കണ്ണിയംപുറം, ഈസ്​റ്റ്​ ഒറ്റപ്പാലം പ്രദേശങ്ങളിലെ തോടുകളുടെ നവീകരണത്തിനായി 14.5 ലക്ഷം രൂപ വീതമാണ് നഗരസഭ അനുവദിച്ചിരുന്നത്. ഇതിൽ ഈസ്​റ്റ്​ ഒറ്റപ്പാലം തോടി​ൻെറ വൃത്തിയാക്കൽ നേര​േത്ത പൂർത്തിയാക്കിയിരുന്നു. പടം: കണ്ണിയംപുറം തോട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വൃത്തിയാക്കുന്ന ദൃശ്യം (പടം mail - ൽ )

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.