ആലത്തൂർ: പുള്ളോട് കുറുംബ ഭഗവതി ക്ഷേത്രത്തിലെ വാർഷിക ആഘോഷമായ വേല ആഘോഷിച്ചു. ശനിയാഴ്ച രാവിലെ ക്ഷേത്രത്തിൽ വിശേഷാൽ പൂജകളോടെയാണ് തുടക്കം കുറിച്ചത്. വിളംബരമായി പറവാദ്യം, ഉച്ചകഴിഞ്ഞ് കേളി പറ്റ്, ആനപ്പുറത്ത് തിടമ്പ് കയറ്റൽ, ആന, കുതിര എഴുന്നള്ളിപ്പ്, ആലിൻചുവട്ടിൽ മേളം എന്നിവക്ക് ശേഷം രാത്രി ഏഴിന് എഴുന്നള്ളിപ്പ് കാവ് കയറിയതോടെ പകൽവേല സമാപിച്ചു. ഇരട്ട തായമ്പകയോടെ രാത്രി വേലയുടെ ചടങ്ങകൾ തുടങ്ങി. പുലർച്ച കേളിപറ്റിന് ശേഷം എഴുന്നള്ളിപ്പ് ആരംഭിച്ച് കാവിൽ പ്രവേശിച്ചിറങ്ങുന്നതോടെ ഞാറാഴ്ച രാവിലെ സമാപിക്കും. pew ezhunnallippu പുള്ളോട് വേലയോടനുബന്ധിച്ച് നടന്ന ആന എഴുന്നള്ളിപ്പ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.