അലനല്ലൂർ: കോവിഡ് രോഗവ്യാപനം കൂടിയ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ അലനല്ലൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിൽ തീരുമാനമായി. രോഗലക്ഷണങ്ങളുള്ളവരും രോഗികളുമായി സമ്പർക്കമുള്ളവരും അടിയന്തരമായി പരിശോധന നടത്തണമെന്നും പൊതുയിടങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും ആളുകൾ ഒത്തുകൂടുന്നത് ഒഴിവാക്കണമെന്നും കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കണമെന്നും യോഗം അറിയിച്ചു. ഞായറാഴ്ച ജനങ്ങളെ ബോധവത്കരിച്ച് അനൗൺസ്മൻെറ് നടക്കും. വരും ദിവസങ്ങളിൽ ഗ്രാമപഞ്ചായത്തും സാമൂഹിക ആരോഗ്യ കേന്ദ്രവും സംയുക്തമായി പരിശോധന നടത്തുമെന്നും നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ നടപടികൾ സ്വീകരിക്കുമെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി, സി.എച്ച്.സി സൂപ്രണ്ട് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.